അന്യസംസ്ഥാന തൊഴിലാളി കഴുത്തറുത്ത് മരിച്ച നിലയില്‍

ചേര്‍ത്തല: ചേര്‍ത്തല പൂച്ചാക്കലില്‍ അന്യസംസ്ഥാന തൊഴിലാളി കഴുത്തറുത്ത് മരിച്ച നിലയില്‍. ബംഗാള്‍ സ്വദേശിയായ ഹേമന്തോ റോയ് ബാഗ്ദി(23) ആണ് മരിച്ചത്. ഭാര്യമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ ഹേമന്തോ കത്തി കൊണ്ട് സ്വയം കഴുത്ത് അറുക്കുകയായിരുന്നുവെന്നാണ് കൂടെ താമസിക്കുന്നവര്‍ നല്‍കിയ മൊഴി. നിലവിളി കേട്ട് ഇവരെത്തുമ്പോള്‍ ചോരയില്‍ കുളിച്ച നിലയിലായിരുന്നു. ഉടന്‍തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യയുമായി നിരന്തരം വഴക്കിലായിരുന്ന ഹേമന്തോ രണ്ട് മാസം മുന്‍പാണ് ജോലിക്കായി ചേര്‍ത്തലയില്‍ എത്തുന്നത്. പൂച്ചാക്കല്‍ പാണാവള്ളിയിലുള്ള സലിം എന്ന ആളുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്നു. മൃതദേഹം ചേര്‍ത്തല താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചേര്‍ത്തല ഡിവൈഎസ്പി എജെ ലാല്‍, കുത്തിയതോട് സിഐ സജീവ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

KCN

more recommended stories