ബി.ജെ.പി ദേശിയ സമിതി അംഗം മടിക്കൈ കമ്മാരന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: ബി.ജെ.പി ദേശിയ സമിതി അംഗം മടിക്കൈ കമ്മാരന്‍ അന്തരിച്ചു. 80 വയസ്സായിരിന്നു. കാഞ്ഞങ്ങാട്: ബി.ജെ.പി ദേശിയ സമിതി അംഗം മടിക്കൈ കമ്മാരന്‍ അന്തരിച്ചു. 80 വയസ്സായിരിന്നു.  വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട് ദീപ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് അന്ത്യം.

സംസ്ഥാന പ്രചാരണ വിഭാഗ കണ്‍വീനര്‍സംസ്ഥാന വൈസ് പ്രസിഡണ്ട്, സംസ്ഥാന സെക്രട്ടറി തുടങ്ങി പാര്‍ട്ടിയുടെ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കാറ്റും കോളും നിറഞ്ഞ രാഷ്ട്രീയ സാഹചര്യങ്ങളെ അതിജീവിച്ച മഹാവ്യക്തിത്വമായിരുന്നു കമ്മാരന്‍. ആറുപതിറ്റാണ്ടുകാലം ജനങ്ങളുടെ സുഹൃത്തായും നേതാവായും സേവകനായും അദ്ദേഹം പ്രവര്‍ത്തിച്ചു.

നാലര പതിറ്റാണ്ടുകാലം ജനസംഘത്തിന്റെയും ഭാരതീയ ജനതാപാര്‍ട്ടിയുടെയും ജില്ലാ സംസ്ഥാന നേതൃനിരയില്‍ ആദരണീയ വ്യക്തിത്വമായിരുന്നു കമ്മാരന്‍. മടിക്കൈ ആയംകോട് കുമ്മണാര്‍ കളരി തറവാട്ടില്‍ പി.കോരന്‍-കുമ്പയമ്മ എന്നിവരുടെ മകനായി 1938 ജനുവരി ഒന്നിനായിരുന്നു കമ്മാരന്റെ ജനനം. ദുര്‍ഗ ഹൈസ്‌കൂളില്‍ പഠന കാലത്ത് എഐഎസ്എഫ് നേതാവായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടെ പ്രജാസോഷ്യലിസ്റ്റ് പാര്‍ട്ടിയിലും. അടിയന്തരാവസ്ഥ കാലത്ത് ജനസംഘത്തിലും പ്രവര്‍ത്തിച്ച കമ്മാരന്‍ അടിയന്തരാവസ്ഥ കാലത്തുണ്ടായ രാഷ്ട്രീയ ധ്രുവീകരണത്തില്‍ ജനതാ പാര്‍ട്ടിയിലും ബിജെപി രൂപീകരണത്തോടെ ബിജെപിയുടെ നേതൃനിരയിലുമെത്തുകയായിരുന്നു.

സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് അധികാരവും ജനപ്രതിനിധികളുമെല്ലാം ഉണ്ടായിരുന്നപ്പോഴാണ് ഒരു പഞ്ചായത്തില്‍പോലും സ്വാധീനമില്ലാത്ത, സമീപകാലത്തെങ്ങും സ്വാധീനമുണ്ടാകുമെന്ന് പ്രതീക്ഷയില്ലാത്ത ജനസംഘത്തെ കമ്മാരന്‍ സ്വയം വരിച്ചത്. അവിഭക്ത കണ്ണൂര്‍ ജില്ലയുടെ ജനസംഘം കാര്യദര്‍ശിയായിരുന്ന എ.വി. രാമകൃഷ്ണനാണ് കമ്മാരനെ ജനസംഘത്തിലേക്ക് ആനയിച്ചത്. അടിയന്തരവസ്ഥക്കെതിരെ പോരാട്ടം നയിക്കാന്‍ രഹസ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട കമ്മാരന്‍ കാസര്‍കോട് ബിജെപിയുടെ ആദ്യജില്ലാ പ്രസിഡന്റായി. തുടര്‍ന്ന് സംസ്ഥാന സെക്രട്ടറിയും വൈസ് പ്രസിഡന്റുമായി. പിന്നീട് ദേശീയ സമിതി അംഗവുമായി. ഉദുമയിലും ഹൊസ്ദുര്‍ഗിലും നിയമസഭാ സ്ഥാനാര്‍ത്ഥിയായിരുന്നിട്ടുണ്ട്.

ഇടയ്ക്ക് നാടകനടനായി അരങ്ങ് വാണു. കമ്മാരന്റെ ജീവിതം സംഭവബഹുലമാണ്. നേരല്ലാത്ത വഴികളിലൂടെയുള്ള വിജയത്തെക്കാള്‍ തോല്‍വിയാണ് ആദരിക്കപ്പെടുക എന്ന തത്വം മുറുകെപിടിച്ച ഈ പൊതുപ്രവര്‍ത്തകന്‍ സത്യത്തിനും നീതിക്കുമായി മാന്യമായും പരുക്കനായും ഇടപെടാന്‍ പലപ്പോഴും തയ്യാറായി. ദുഃഖിതനായിരിക്കുമ്പോഴും ചിരിച്ചുകാണുന്ന രാഷ്ട്രീയക്കാരന്‍, അമിതമായ പുകഴ്ത്തലുകളെ അവഗണിക്കുന്ന ജനനായകന്‍, സ്വന്തം കരുത്തും ബുദ്ധിയും നല്ലകാര്യങ്ങള്‍ക്കായി മാത്രം പ്രയോജനപ്പെടുത്തണമെന്ന കാര്‍ക്കശ്യക്കാരന്‍. അങ്ങനെ വിശേഷണങ്ങള്‍ പലതും ചേരുന്ന വ്യക്തിത്വം.

നല്ല പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും പെരുമാറ്റത്തിലെയും പ്രസംഗത്തിലെയും പൊരുത്തകേടുകളെ ചൂണ്ടിക്കാട്ടാനും ഒട്ടും മടികാണിക്കാത്ത കമ്മാരനെ കാഞ്ഞങ്ങാട്ടെ പൗരാവലി നിറഞ്ഞ മനസ്സോടെ ആദരിച്ചിരുന്നു.

KCN

more recommended stories