ഓഖി ദുരന്തത്തില്‍പെട്ടവര്‍ക്ക് മണല്‍ ശില്‍പമൊരുക്കി അശ്രുപൂജ

ബേക്കല്‍ : ഓഖി ദുരന്തത്തില്‍പെട്ട സഹോദരങ്ങള്‍ക്കു മണല്‍ ശില്‍പമൊരുക്കി അശ്രുപൂജ. ബേക്കല്‍ ബീച്ചിലാണ് മണല്‍ ശില്‍പമൊരുക്കിയത്. വീരാട് വിശ്വകര്‍മ എജ്യുക്കേഷന്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉപസമിതിയായ വിശ്വകലാക്ഷേത്രത്തിന്റെ നേതൃത്വത്തിലാണ് മണല്‍ ശില്‍പമൊരുക്കിയത്. പരിപാടിയില്‍ 25 ശില്‍പികളും ചിത്രകാരന്‍മാരും സംഘാടക സമിതി അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.

താമരക്കുഴി രാജേഷ് ആചാര്യ, വി.പി.ഹര്‍ഷന്‍, അനില്‍കുമാര്‍, ഡോ.റെനീഷ് അര്‍ളടുക്ക, സി.ബിജു, ഇ.വി.ഗണേഷ് വൈനിങ്ങാല്‍, ബിജു, രവി വര്‍മന്‍, പത്മനാഭന്‍ എരോല്‍, ഷയനന്‍ അഡൂര്‍ എന്നിവര്‍ ശില്‍പ നിര്‍മാണത്തിനു നേതൃത്വം നല്‍കി. തുടര്‍ന്ന് അനുസ്മരണ യോഗവും സംഘടിപ്പിച്ചു. വിശ്വകലാക്ഷേത്രം പ്രസിഡണ്ട് ടി.വി.ശശിധരന്‍ ആചാരി അധ്യക്ഷത വഹിച്ചു.

ക്ഷേത്രം പ്രസിഡണ്ട് ദിവാകരന്‍ ആചാരി ആഡൂര്‍, ട്രസ്റ്റ് ചെയര്‍മാന്‍ വൈനിങ്ങാല്‍ പുരുഷോത്തമന്‍ വിശ്വകര്‍മന്‍, സെക്രട്ടറി താമരക്കുഴി മോഹനന്‍ ആചാരി, വേലായുധന്‍, നാലപ്പാടം പത്മനാഭന്‍, ജനറല്‍ സെക്രട്ടറി അരവിന്ദാക്ഷന്‍ പുതിയകണ്ടം തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories