പൊന്നാനി തോണി അപകടം: ആറ് മരണം

പൊന്നാനി: മലപ്പുറം ചങ്ങരംകുളം നന്നംമുക്ക് നരണി പുഴയില്‍ തോണി മറിഞ്ഞ് ആറു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. മൂന്ന് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളും മരിച്ചത്. പ്രസന്ന (12), ആദിദേവ് (4) വൈഷ്ണ(15), ആതിഥ്യനാഥ്, ജനീഷ(8), പൂജ എന്നിവരാണ് മരിച്ചത്. ഒമ്പത് പേരാണ് തോണിയില്‍ ഉണ്ടായിരുന്നത്. കടത്തുതോണിക്കാരനായ വേലായുധന്‍, ഫാത്തിമ, ശിവജി എന്നിവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഗുരുതര നിലയിലുള്ള വേലായുധനെ തൃശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മരിച്ചവരുടെ മൃതദേഹങ്ങള്‍ ചങ്ങരംകുളത്തെ സണ്‍ റൈസേഴ്‌സ് ആശുപത്രിയിലാണുള്ളത്. ഇന്ന് വൈകുന്നേരം 5:30 ഓടെ കടുക്കുഴി ഭാഗത്താണ് അപകടം. പൊന്നാനി നരണിപ്പുഴയില്‍ കോള്‍ നിലങ്ങളുടെ ഭാഗമായുള്ള ജലാശയത്തില്‍ കുട്ടികള്‍ കളിക്കുകയായിരുന്നെന്നും അതുവഴി വന്ന വേലായുധന്‍ ഇവരെ തോണിയില്‍ കയറ്റി കൊണ്ടുപോകവെയാണ് അപകടം. കുട്ടികളെല്ലാം ബന്ധുക്കളും അയല്‍ക്കാരുമാണ്. ചളി നിറഞ്ഞ പുഴയാണ് നരണി പുഴ. പൊന്നാനി കോള്‍നിലത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗമാണിത്. എത്ര പേരാണ് തോണിയിലുണ്ടായിരുന്നത് എന്നത് ഇനിയും വ്യക്തമല്ല.

KCN

more recommended stories