ഇന്‍ഡോറില്‍ സ്‌കൂള്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ചു: ആറു കുട്ടികളും ബസ് ഡ്രൈവറും മരിച്ചു

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ സ്‌കൂള്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് ആറു കുട്ടികളും ബസ് ഡ്രൈവറും മരിച്ചു. അപകടത്തില്‍ നിരവധി കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച ഇന്‍ഡോറിലെ ബിചോളിയിലായിരുന്നു സംഭവം.

ഇന്‍ഡോറിലെ ഡല്‍ഹി പബ്ലിക് സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ മുപ്പതോളം കുട്ടികളുണ്ടായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട ബസ് ഡിവഡൈറില്‍ ഇടിച്ചുകയറിയ ശേഷം തെറ്റായ ദിശയിലെത്തി. ഈ സമയം എതിരെ വന്ന ട്രക്ക് ബസില്‍ ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ ബസിന്റെ മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റ കുട്ടികളെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തില്‍ ആഭ്യന്തരമന്ത്രി ഭൂപേന്ദ്രസിംഗ് അന്വേഷണത്തിന് ഉത്തരവിട്ടു. 24 മണിക്കൂറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അദ്ദേഹം മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

KCN

more recommended stories