ചെര്‍ക്കളയ്ക്ക് സമീപം കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; 5 പേര്‍ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു

ചെര്‍ക്കള : കാസര്‍കോട് – കാഞ്ഞങ്ങാട് ദേശീയ പാത ചെര്‍ക്കളയ്ക്ക് സമീപം കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. ഇന്ന് പുലര്‍ച്ചെ 3.30ഓടെയായിരുന്നു അപകടം. കാര്‍ മറ്റൊരു വാഹനത്തെ മറികടക്കുമ്പോള്‍ കുഴിയിലേക്ക് മറിയുകയായിരുന്നു. കോട്ടയം പാലായില്‍ നിന്നും വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന കര്‍ണാടകയിലെ ഉപ്പിനങ്ങാടി നെല്ല്യാടി സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാരായ 5 പേര്‍ പരുക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

KCN

more recommended stories