റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് സ്ത്രീ മരിച്ചു

തൃശൂര്‍: കയ്പമംഗലം 12ല്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് സ്ത്രീ മരിച്ചു. കയ്പമംഗലം 12 കിഴക്ക് വശം കൈനിപറമ്പില്‍ പരേതനായ കുമാരന്റെ ഭാര്യ പങ്കജമാണ്(53) മരിച്ചത്. ചെന്ത്രാപ്പിന്നി എസ്.എന്‍.വിദ്യാഭവന്‍ സ്‌കൂളില്‍ നഴ്‌സായ പങ്കജം ബസ്സില്‍ കയറാനായി റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ കാറിടിക്കുകയായിരുന്നു. ഉടന്‍ തന്നെ ആക്ട്‌സ് പ്രവര്‍ത്തകര്‍ പങ്കജത്തെ മൂന്നുപീടിക ഗാര്‍ഡിയന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് നിന്നും എറണാകുളത്തെ ഇന്‍ഡസ് മോട്ടേഴ്‌സിലേക്ക് പോയിരുന്ന പുത്തന്‍ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. മതിലകം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

KCN

more recommended stories