ചാലിങ്കാല്‍ ദേശീയ പാതയോരത്ത് വന്‍ അഗ്നിബാധ

പെരിയ: ചാലിങ്കാല്‍ ദേശീയ പാതയോരത്ത് ഇന്നുച്ചയോടെ വന്‍ അഗ്നിബാധ. ചാലിങ്കാല്‍ മൊട്ടക്കും പഞ്ചായത്ത് ഓഫീസിനുമിടയില്‍ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് തീപിടിച്ചത്. നൂറ് കണക്കിന് കശുമാവ് തൈകള്‍, അക്വേഷ്യ തുടങ്ങിയവ കത്തിനശിച്ചു. ആലക്കോട് സ്വദേശി വിഷ്ണു നമ്പൂതിരിയുടെതാണ് കത്തിനശിച്ച തോട്ടം. ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘം സംഭവമറിഞ്ഞ ഉടന്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. കൂടുതല്‍ യൂണിറ്റുകളെ സ്ഥലത്തേക്ക് വിളിച്ചിട്ടുണ്ട്. തീപിടുത്തത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം നിരോധിച്ചു. അലക്ഷ്യമായി വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയില്‍ നിന്നാവാം തീപിടുത്തമുണ്ടായത് എന്നാണ് പ്രാഥമീക നിഗമനം. പോലീസും നാട്ടുകാരും ഫയര്‍ഫോഴ്‌സിനോടൊപ്പം തീ അണക്കാന്‍ രംഗത്തെത്തി. ലക്ഷ കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. ജനങ്ങളോടെ പോലീസും ഫയര്‍ഫോഴ്‌സും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

KCN

more recommended stories