ആറ് സ്‌കൂളുകള്‍ക്ക് കമ്പ്യൂട്ടര്‍ അനുവദിച്ചു

കാസര്‍കോട്: പി കരുണാകരന്‍ എം പി യുടെ വികസനഫണ്ടില്‍ നിന്ന് ആറ് സ്‌കൂളുകള്‍ക്ക് കമ്പ്യൂട്ടറും എല്‍ സി ഡി പ്രൊജക്ടറും വാങ്ങുന്നതിന് തുക അനുവദിച്ചു. മടിക്കൈ ജി എച്ച്എസ് എസിന് രണ്ട് ലക്ഷം, കരിവെളളടുക്കം സെന്റ് ജോസഫ് യു പി സ്‌കൂളിന് ഒരു ലക്ഷം, കുണ്ട്യം എഎല്‍പി സ്‌കൂളിന് 75,000, ഉപ്പള എ ജെ ഐ എയുപി ആന്റ് എല്‍ പി സ്‌കൂളിന് 75,000, മൗവ്വല്‍ റിഫായിയ എ എല്‍ പി സ്‌കൂളിന് 75,000, ഉദുമ അംബിക എ എല്‍ പി സ്‌കൂളിന് 75,000 എന്നിങ്ങനെയാണ് തുക അനുവദിച്ചത്. പദ്ധതികള്‍ക്ക് ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ ഭരണാനുമതി നല്‍കി.

KCN

more recommended stories