കുറ്റിപ്പുത്ത് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സ്ഥലത്ത് വീണ്ടും പരിശോധന

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് കുഴിബോംബും വെടുയുണ്ടകളും കണ്ടെത്തിയ സ്ഥലത്ത് ഇന്റലിജന്‍സ് ഡി.ഐ.ജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ അഞ്ച് യൂണിറ്റ് ബോംബ് സ്‌ക്വോഡ് വിശദ പരിശോധന തുടങ്ങി. പ്രദേശത്ത് നിന്ന് രണ്ട് പി.എസ്.പി (പിയേഴ്‌സ് സ്റ്റീല്‍ പ്ലേറ്റ്) കണ്ടെത്തി. ഇവ ആര്‍മി വാഹനങ്ങള്‍ ചതുപ്പില്‍ താഴ്ന്ന് പോകാതിരിക്കാന്‍ ഉപയോഗിക്കുന്നവയാണ്.

ഒരു പി.എസ്.പി മണലില്‍ മൂന്ന് അടി താഴ്ചയില്‍ നിന്നാണ് കണ്ടെത്തിത്. മറ്റൊരെണ്ണം വെള്ളില്‍ താഴ്ന്ന നിലയിലായിരുന്നു. വെടിയുണ്ടകള്‍ കണ്ടെത്തിയ സ്ഥലം വെള്ളം വറ്റിച്ച് തിരച്ചില്‍ നടത്താനുള്ള ശ്രമം പാളി. പിന്നീട് പൊലീസ് വെള്ളത്തിലിറങ്ങി പരിശോധന നടത്തിയാണ് പി.എസ്.പി കണ്ടെടുത്തത്. വ്യാഴാഴ്ച്ച പൊലീസ് നടത്തിയ പരിശോധനയില്‍ പുഴയില്‍ നിന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ 500 ഓളം വെടിയുണ്ടകളും അനുബന്ധ ഉപകരണങ്ങളും കണ്ടെടുത്തിരുന്നു.

KCN

more recommended stories