മദ്യപസംഘങ്ങളുടെ ഏറ്റുമുട്ടല്‍: ഒരാള്‍ക്ക് കുത്തേറ്റു

വിഴിഞ്ഞം: മദ്യപസംഘങ്ങളുടെ ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് കുത്തേറ്റു. കോവളം പാലസ് ജംഗ്ഷനിലായിരുന്നു സംഭവം. കത്തികൊണ്ട് ഞെഞ്ചില്‍ ആഴത്തില്‍ മുറിവേറ്റ അഭിലാഷിനെ(32) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂട്ടം ചേര്‍ന്ന് മദ്യപിച്ച ശേഷം സംഘം തമ്മില്‍ തല്ലുകയായിരുന്നു. യുവാവ് അപകടനില തരണം ചെയ്തിട്ടുണ്ട്. ഒളിവില്‍ പോയവര്‍ക്കായി അന്വേഷണം ആരംഭിച്ചതായി കോവളം പോലീസ് പറഞ്ഞു.

KCN

more recommended stories