എട്ടുമാസം പ്രായമുള്ള കുഞ്ഞ് വാഹനാപകടത്തില്‍ മരിച്ച സംഭവം: തേങ്ങല്‍ മാറാതെ നാട്

പാലക്കുന്ന്: കാറിടിച്ച് ഓട്ടോറിക്ഷയില്‍ നിന്നും എട്ടുമാസം പ്രായമുള്ള കുഞ്ഞ് പുറത്തേക്ക് തെറിച്ച് വീണു മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. ബേക്കല്‍, മീത്തല്‍ മൗവ്വലിലെ ഷെരീഫ്-ഫസീല ദമ്പതികളുടെ മകന്‍ മുഹമ്മദ് നയാന്‍ ആണ് ദാരുണമായി മരണപ്പെട്ടത്.

പരിക്കേറ്റ നിലയില്‍ നയാന്റെ ഉമ്മൂമ്മ ആയിഷ (45), ബന്ധു ഫാത്തിമ (10) എന്നിവരെ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ പാലക്കുന്ന് ജംഗ്ഷനിലാണ് നാടിനെ കണ്ണീരിലാഴ്ത്തിയ അപകടം ഉണ്ടായത്. ഫസീലയും കുടുംബവും ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്നു. പാലക്കുന്ന് ജംഗ്ഷനില്‍ വച്ച് കാറിടിച്ചപ്പോള്‍ മാതാവിന്റെ കൈയില്‍ നിന്നു മുഹമ്മദ് നയാന്‍ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫാത്തിമത്ത് സിയാന സഹോദരിയാണ്. ബേക്കല്‍ പൊലീസ് കേസെടുത്തു.

KCN

more recommended stories