അനാഥമാകുന്ന വാര്‍ധക്യത്തിന് കൈത്താങ്ങാകണം പുതുതലമുറ: ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

നീലേശ്വരം: അനാഥമാകുന്ന വാര്‍ധക്യത്തിന് കൈത്താങ്ങാകണം പുതുതലമുറയെന്ന സന്ദേശവുമായി കുട്ടികളുടെ ചിത്രരചനാ മത്സരം. കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ 11-ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് നീലേശ്വരത്ത് ചിത്രരചനാ മത്സരം നടത്തിയത്. സമകാലിക ജീവിത സാഹചര്യവുമായി ബന്ധപ്പെട്ട വിഷയവുമായി മത്സരം ഏറെ ശ്രദ്ധേയമായി. എല്‍.പി, യുപി, ഹൈസ്‌കൂള്‍ വിഭാഗം കുട്ടികള്‍ക്കായാണ് ചിത്രരചനാ മത്സരം സംഘടിപ്പിച്ചത്. നീലേശ്വരം ജേസീ സ്‌കൂള്‍ ഹാളില്‍ നടന്ന മത്സരത്തില്‍ നൂറോളം കുട്ടികളാണ് പങ്കെടുത്തത്. ഹൈസ്‌കൂള്‍ വിഭാഗം കുട്ടികള്‍ക്കായുള്ള രചനാ വിഷയമാണ് സമൂഹത്തില്‍ നടക്കുന്ന വൃദ്ധജനങ്ങള്‍ക്കെതിരെ കുട്ടികളെ ബോധവല്‍ക്കരിക്കുന്നതായത്. വിഷയം അധികരിച്ചുള്ള രചനാ മത്സരത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ അമ്പതിലധികം കുട്ടികളാണ് പങ്കെടുത്തത്. യുപി വിഭാഗത്തില്‍ വിദ്യാര്‍ത്ഥികളായ കൂട്ടുകാര്‍ വിഷയമായപ്പോള്‍ എല്‍പി വിഭാഗത്തിന് വര്‍ണ്ണ പുഷ്പങ്ങളും വര്‍ണ്ണ ശലഭങ്ങളും ഒത്തുചേരുന്ന ഉദ്യാനമാണ് വിഷയമായത്. പുതുതലമുറക്ക് ചിത്രരചനയിലുള്ള കഴിവും ഇവരെ ഇതിന് പ്രാപ്തരാക്കാന്‍ രക്ഷിതാക്കള്‍ കാട്ടുന്ന നിര്‍ബന്ധ ബുദ്ധിയും കുട്ടികളുടെ നിറക്കൂട്ടുകളില്‍ തെളിഞ്ഞുനിന്നു. പ്രശസ്ത ചിത്രകാരന്‍ ശ്യാമ ശശി ചിത്രം വരച്ച് മത്സരം ഉദ്ഘാടനം ചെയ്തു. കെ. പ്രദീപ് കുമാര്‍ അധ്യക്ഷനായി. എം. മനോജ് കുമാര്‍, എം. ലോഹിതാക്ഷന്‍, സതീഷ് കെ. പാക്കം എന്നിവര്‍ സംസാരിച്ചു.

എല്‍പി വിഭാഗത്തില്‍ 1.നിശ്ചല്‍ ചന്ദ്ര, 2. അതുല്‍ എസ്.കെ., 3. ശ്വേതാ എസ്. പിള്ള എന്നിവര്‍ യഥാക്രമം ഒന്നുംരണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. യുപി വിഭാഗത്തില്‍ 1.അഭിജിത്ത്, 2. മധുരിമ, 3. അശ്വിനി. ഹൈസ്‌കൂള്‍ വിഭാഗം 1. സിദ്ധാര്‍ത്ഥ് കെ.വി, 2. അഭിരാം വിജയന്‍, 3. ആതിര പി.എന്നിവരും വിജയികളായി. വിജയികള്‍ക്ക് കേഷ് അവാര്‍ഡപും ട്രോഫിയും സിഒഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതു സമ്മേളനത്തില്‍ വിതരണം ചെയ്യും.

KCN

more recommended stories