ശ്രീജിത്തിനെയും അമ്മയെയും മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് ക്ഷണിച്ചു

തിരുവനന്തപുരം: ശ്രീജീവിന്റെ കസ്റ്റഡി മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് മുമ്പില്‍ സമരം നടത്തുന്ന ശ്രീജിത്തിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചക്ക് വിളിച്ചു. വൈകീട്ട് ഏഴു മണിക്ക് ശ്രീജിത്തും അമ്മ രമണിയും മുഖ്യമന്ത്രിയെ കാണും. മുഖ്യമന്ത്രി നേരിട്ട് ഫോണില്‍ വിളിച്ചാണ് ചര്‍ച്ചക്ക് ക്ഷണിച്ചത്.

സഹോദരന്റെ കസ്റ്റഡി മരണവുമായി ബന്ധമുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്ന് ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. സി.ബി.ഐ അന്വേഷണം സംബന്ധിച്ച് രേഖാമൂലം ഉറപ്പ് ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും ശ്രീജിത്ത് അറിയിച്ചു.

KCN

more recommended stories