നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളില്‍ മറ്റൊരു സ്ത്രീശബ്ദമുണ്ടായിരുന്നെന്ന് ദിലീപ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ വാദങ്ങളുമായി ദിലീപ് കോടതിയില്‍. നടിയെ അക്രമിച്ചെന്ന് പറഞ്ഞ് സമര്‍പ്പിച്ച ദൃശ്യങ്ങളില്‍ വന്‍ ക്രമക്കേടുകള്‍ നടന്നതായി ദിലീപ് കോടതിയില്‍ നില്‍കിയ ഹര്‍ജിയില്‍ പറയുന്നു. ദൃശ്യങ്ങളില്‍ മറ്റൊരു സ്ത്രീയുടെ ശബ്ദമുണ്ടെന്നും ദിലീപ് ആരോപിക്കുന്നുണ്ട്. ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സമയത്ത് സ്ത്രീ പറയുന്നതിന്റെ ശബ്ദരേഖയും മറ്റു ലൈംഗിക ചേഷ്ടകളുടെ ദൃശ്യങ്ങളും പെന്‍ഡ്രൈവിലുണ്ടായിരുന്നെന്നും കോടതിയില്‍ ഹാജരാക്കിയത് പൊലീസിന് ആവശ്യമുള്ളവ മാത്രമാണെന്നും ദിലീപ് ആരോപിച്ചു. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇക്കാര്യം പറയുന്നത്. ദൃശ്യങ്ങളും പ്രോസിക്യൂഷന്‍ പറയുന്നതും തമ്മില്‍ വൈരുദ്ധ്യങ്ങളുണ്ട്. പ്രതി സുനില് കുമാറുമായി പൊലീസ് ഒത്തുകളിക്കുകയാണ്. പൊലീസിന് ഇഷ്ടമുള്ള ദൃശ്യങ്ങളും ശബ്ദങ്ങളും മാത്രം ഉള്‍പ്പെടുത്തിയാണ് കോടതിയില്‍ സമര്‍പ്പിച്ചത്.

ദൃശ്യങ്ങളില്‍ മറ്റൊരു സ്ത്രീയുടെ ശബ്ദമുണ്ട് അതില്‍ എഡിറ്റിങ് നടന്നിട്ടുണ്ടെന്ന് വ്യക്തമാണെന്നും ഹര്‍ജിയില്‍ പറയുന്നു. സ്ത്രീയു പുരുഷനും തമ്മിലുള്ള ലൈംഗിക ദൃശ്യങ്ങള്‍ അടങ്ങിയതാണ് പെന്‍ഡ്രൈവ്. അതില്‍ എട്ട് ഫോള്‍ഡറുകളിലായാണ് ഇവയെല്ലാം സൂക്ഷിച്ചിരിക്കുന്നത്. അതില്‍ ചിലതില് ലൈംഗീക ബന്ധത്തിലേര്‍പ്പെടുന്ന സമയത്തുള്ളതെന്ന് തോന്നിപ്പിക്കുന്ന ശബ്ദങ്ങളും മറ്റൊരു സ്ത്രീയുടെ ശബ്ദവും ഉണ്ട്. ഇതൊന്നും പൊലീസ് കോടതിയില്‍ ഹാജരാക്കിയില്ലെന്നും ദിലീപ് ആരോപിക്കുന്നു. ഒന്നാം പ്രതിയുടെ ശബ്ദസാമ്പിളുകള്‍ എടുത്ത് ദൃശ്യങ്ങളുമായി ഒത്തുനോക്കിയതിന്റെ ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. ഹാജരാക്കിയ സുപ്രധാന രേഖകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടും ആദ്യ കുറ്റപത്രത്തിന്റെ പകര്‍പ്പും ഫോറന്‍സിക് റിപ്പോര്‍ട്ടടക്കമുള്ള രേഖകളും അടക്കം എല്ലാം മറച്ചുവച്ചതായും ദിലീപ് ആരോപിക്കുന്നു.

അതേസമയം ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ശക്തമായ നിലപാടുമായി പൊലീസ് രംഗത്തെത്തി. നടിയുടെ ദൃശ്യങ്ങള്‍ ഒരു തരത്തിലും ദിലീപിന് കൈമാറരുതെന്ന് പൊലീസ് നിലപാടെടുത്തു. ഇക്കാര്യം കോടതിയില്‍ ആവശ്യപ്പെടാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. ദൃശ്യങ്ങള്‍ പുറത്തു പോകുന്നത് നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നാണ് പൊലീസ് നിലപാട്. ഇരയെ അപമാനിക്കാനാണ് പ്രതിഭാഗം നീക്കമെന്ന് പൊലീസ് വിശദമാക്കി. കേസ് ദുര്‍ബലമാക്കാനുള്ള പ്രതിഭാഗം നീക്കമെന്നും പൊലീസ് കോടതിയെ അറിയിക്കും. ദിലീപിന്റെ ഹര്‍ജിയില്‍ മറുപടി നല്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെടാനും തീരുമാനിച്ചിരിക്കുകകയാണ് പൊലീസ്.

KCN

more recommended stories