സംസ്ഥാനത്ത് ട്രഷറി നിയന്ത്രണങ്ങള്‍ ഒഴിവാക്കി; ധനമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് ട്രഷറി നിയന്ത്രണങ്ങള്‍ ഒഴിവാക്കിയെന്ന് ധനമന്ത്രി തോമസ് ഐസക്. വകുപ്പുകളുടെയും മറ്റു ഏജന്‍സികളുടെയും അഞ്ചു കോടി വരെയുള്ള ബില്ലുകള്‍ക്കു വെയ്‌സ് ആന്‍ഡ് മീന്‍സ് നിയന്ത്രണം ഉണ്ടാകില്ല. എന്നാല്‍ ട്രഷറിയില്‍ നിന്നു പണം മാറി മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ പാര്‍ക്കു ചെയ്യാന്‍ കഴിയില്ല. 25 ലക്ഷത്തിന് മേല്‍ പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണവും ഇതോടോപ്പം നീക്കി. കെഎസ്ആര്‍ടിസിക്ക് ഈ സാമ്ബത്തിക വര്‍ഷം 1565 കോടി രൂപ നല്‍കിയിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.

സംസ്ഥാനം സാമ്ബത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറുന്നതിന്റെ ഭാഗമായിട്ടാണ് ട്രഷറി നിയന്ത്രണങ്ങള്‍ ഒഴിവാക്കിയത്. വകുപ്പുകളുടെയും മറ്റു ഏജന്‍സികളുടെയും അഞ്ചു കോടി വരെയുള്ള ബില്ലുകള്‍ക്കും വെയ്‌സ് ആന്‍ഡ് മീന്‍സ് നിയന്ത്രണം ഉണ്ടാകില്ല. എന്നാല്‍, ട്രഷറിയില്‍ നിന്നു പണം മാറി മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ പാര്‍ക്കു ചെയ്യുന്നതിനുള്ള അനുവാദം ഉണ്ടാകില്ലെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. റബര്‍ കൃഷിക്കാര്‍ക്കുള്ള സബ്‌സിഡി 43 കോടി രൂപ അനുവദിച്ചു. ഇനിയുള്ള 21 കോടി ഒരാഴ്ചയ്ക്കുള്ളില്‍ നല്‍കും. നെല്ലു സംഭരണത്തിനു ബാങ്കുകള്‍ നല്‍കിയ അഡ്വാന്‍സുകളില്‍ ആറു മാസം പൂര്‍ത്തിയാക്കിയവയെല്ലാം പലിശ സഹിതം സര്‍ക്കാര്‍ ഇന്ന് തന്നെ പണം അനുവദിക്കും.

കെഎസ്ആര്‍ടിസിക്ക് 60 കോടി രൂപ അനുവദിച്ചു. ഈ സാമ്ബത്തിക വര്‍ഷം മാത്രം 1565 കോടി രൂപ സര്‍ക്കാല്‍ നല്‍കിയിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി. ധനക്കമ്മിയും റവന്യൂ കമ്മിയും കുറക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളും. ഏടഠ യില്‍ സറ്റാമ്ബ് ഡ്യൂട്ടിയും രജിസ്‌ട്രേഷനും ലയിപ്പിക്കാനുള്ള നീക്കത്തെ കേരളം അംഗീകരിക്കില്ലെന്നും ആവശ്യമെങ്കില്‍ നിയമപരമായി നേരിടുമെന്നും ഐസക് പറഞ്ഞു. ജി എസ് ടി പ്രാബല്യത്തില്‍ വന്നതിന് ശേഷം വരുമാനം ഉയര്‍ന്നിട്ടില്ല. അടുത്തമാസവും ഇത് പ്രതിഫലിക്കും. എന്നാല്‍ ഫെബ്രുവരി മുതല്‍ ഇ വേ ബില്ലിംഗ് നടപ്പാകുമ്‌ബോള്‍ പ്രതിസന്ധി മറികടക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനം.

KCN

more recommended stories