പകല്‍ 11 മുതല്‍ 4 വരെ ആനകളെ എഴുന്നള്ളിക്കരുത്: നാട്ടാന പരിപാലന സമിതി

തിരുവനന്തപുരം: ഉത്സവത്തിന് ആനകളെ എഴുന്നള്ളിക്കുന്നതിന് കര്‍ശന നിര്‍ദേശങ്ങളുമായി നാട്ടാന പരിപാലന സമിതി. പകല്‍ 11 നും നാലിനും മധ്യേ ആന എഴുന്നള്ളത്ത് നിരോധിച്ചു. തുടര്‍ച്ചയായി ആറു മണിക്കൂറിലധികം ആനകളെ നടത്താനും പാടില്ല.

നാട്ടാന പരിപാലന നിയമം കര്‍ശനമായി പാലിച്ചു മാത്രം ഉത്സവങ്ങള്‍ക്ക് ആനയെഴുന്നള്ളത്ത് നടത്തിയാല്‍ മതിയെന്ന് നാട്ടാന പരിപാലന സമിതി നിര്‍ദേശിച്ചു. ആനകളെ ഉപയോഗിക്കുന്ന എല്ലാ ഉത്സവങ്ങളിലും 72 മണിക്കൂര്‍ സമയത്തേക്ക് 25 ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് എടുത്തിരിക്കണം. മൈക്ക് അനുമതി നല്‍കുന്ന ഘട്ടത്തില്‍ പൊലീസ് ഇക്കാര്യം ഉറപ്പ് വരുത്തുകയും വേണം. ഭ

മദപ്പാട്, അസുഖം, ക്ഷീണം, മുറിവ് എന്നിവയുള്ള ആനകളെ ഉപയോഗിക്കരുത്. ആനയുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പാപ്പാന്‍ കൈവശം കരുതണം. ആനകള്‍ തമ്മില്‍ നിശ്ചിത അകലം പാലിച്ചാകണം എഴുന്നള്ളത്ത്. കുതിര, ഒട്ടകം തുടങ്ങിയ മൃഗങ്ങളുടെ സാമീപ്യം പാടില്ല.

ഒരേസമയം മൂന്നിലധികം ആനകളെ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിപ്പിക്കരുത്. ഉയര്‍ന്ന തോതിലുള്ള ശബ്ദം പുറപ്പെടുവിക്കുന്ന ഫ്ളോട്ടുകള്‍ ഒഴിവാക്കണം. ഒരേ സമയം 15 ലധികം ആനകളെ ഉപയോഗിക്കുന്നതിന് ജില്ലാതല മോണിറ്ററിംഗ് സമിതിയുടെ മുന്‍കൂര്‍ അനുമതി തേടണം. മദ്യപിച്ചതായി കണ്ടെത്തുന്ന പാപ്പാന്മാരെ എഴുന്നള്ളിപ്പില്‍ നിന്ന് ഒഴിവാക്കാനും യോഗം നിര്‍ദ്ദേശിച്ചു.

KCN

more recommended stories