സുരക്ഷ ഉയര്‍ത്തി; ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് ഇസഡ് പ്ലസ്

പാറ്റ്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് കേന്ദ്ര സര്‍ക്കാര്‍ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. നിലവില്‍ ഇസഡ് കാറ്റഗറി സുരക്ഷയാണ് അദ്ദേഹത്തിനുള്ളത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് അദ്ദേഹത്തിനുള്ള സുരക്ഷ ഉയര്‍ത്താന്‍ തീരുമാനിച്ചത്. അടുത്തിടെ നിതീഷ് കുമാര്‍ നടത്തിയ ജാഥയ്ക്ക് നേരെ കല്ലേറും ആക്രമണവും ഉണ്ടായ സാഹചര്യത്തിലാണ് സുരക്ഷ ഉയര്‍ത്താന്‍ കേന്ദ്രം തീരുമാനിച്ചത്. ബുക്‌സാര്‍ ജില്ലയില്‍ നിന്നുണ്ടായ കല്ലേറില്‍ നിരവധി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു.

വിശാല സംഖ്യം ഉപേക്ഷിച്ച് നിതീഷ് കുമാര്‍ എന്‍ഡിഎയുടെ ഭാഗമായി മന്ത്രിസഭ രൂപീകരിച്ചപ്പോള്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തിന് ഇസഡ് പ്ലസ് സുരക്ഷ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, അന്ന് അദ്ദേഹം അത് നിരസിച്ചിരുന്നു.

നിലവിലെ സെന്‍ട്രന്‍ റിസര്‍വ് പോലീസ് ഫോഴ്‌സിനൊപ്പം വിദഗ്ധ പരിശീലനം ലഭിച്ച നാല് എന്‍എസ്ജി ഗാര്‍ഡുകളെ കൂടി അദ്ദേഹത്തിന്റെ സുരക്ഷാ സന്നാഹത്തിലേക്ക് കൂട്ടിച്ചേര്‍ക്കും. എന്നാല്‍, ഇക്കാര്യത്തില്‍ ഇതുവരെ അദ്ദേഹത്തിന്റെ അനുമതി നേടിയിട്ടില്ല.

KCN

more recommended stories