പൊതുജനാരോഗ്യ ബോധവല്‍കരണം: ഗൃഹസന്ദര്‍ശന പരിപാടി സംഘടിപ്പിച്ചു

തൃക്കരിപ്പൂര്‍: കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായ ആര്‍ദ്രം മിഷന്റെ പൊതുജനാരോഗ്യ ബോധവല്‍കരണ പരിപാടിയുടെ ഭാഗമായി നടത്തുന്ന ഗൃഹസന്ദര്‍ശന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തൃക്കരിപ്പൂര്‍ വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എ.ജി.സി ബഷീര്‍ നിര്‍വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് വി.പി.ഫൗസിയ അധ്യക്ഷം വഹിച്ചു. ഡി.എം.ഒ.ഡോ.എ.പി.ദിനേശ് കുമാര്‍,സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി.രവി, വി.കെ.ബാവ, വി.സുരേശന്‍,ഡോ.മനോജ്, ഡോ.നിഹാസ്,എന്നിവര്‍ സംസാരിച്ചു.മാസ് മീഡയ ഓഫിര്‍ പി.എസ്.സുജ നന്ദി പറഞ്ഞു. എസ്.വി.അരുണ്‍ ലാല്‍, കെ.മധുസുദനന്‍, കൃഷ്ണന്‍ മുട്ടത്ത്, പി.രാജേഷ്, കെ.കെ.സജേഷ്, പ്രകാശന്‍ ചന്തേര, റോസമ്മ, മിനി, ഷൈമ,കമല്‍ കെ ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.

KCN

more recommended stories