ബൈത്തുന്നൂര്‍ രണ്ടാമത്തെ വീടിന്റെ കുറ്റിയടിക്കല്‍ കര്‍മ്മം നിര്‍വ്വഹിച്ചു

പള്ളങ്കോട്: അല്‍ നൂര്‍ വെല്‍ഫെയര്‍ & ചാരിറ്റി ബൈത്തുന്നൂര്‍ എന്ന രണ്ടാമത്തെ വീടിന്റെ കുറ്റിയടിക്കല്‍ കര്‍മ്മം കേരളക്കരയിലെ അനുഗ്രഹീത പ്രഭാഷകന്‍ ബഹുമാനപ്പെട്ട അല്‍ ഹാഫിള് സിറാജുദ്ദീന്‍ ഖാസിമി പത്തനാപുരം അവര്‍കളുടെ കരങ്ങളാല്‍ നിര്‍വഹിച്ചു. നാട്ടിലെ പാവങ്ങളെ കണ്ടെത്തി വീട് , വെച്ച് നല്‍കുക എന്ന ലക്ഷത്തോടെയാണ് ഈ സംഘട നിലകൊള്ളുന്നത്. ചടങ്ങില്‍ ചാരിറ്റി ചെയര്‍മാന്‍ തസ്ലിം സി.വൈ, വാര്‍ഡ് മെമ്പര്‍ ഷുഹൈബ്, ഷബീര്‍, എം യൂസഫ് ഹാജി, ഇബ്രാഹിം ഖത്തര്‍ കൂടാതെ നാട്ടിലെയും പുറം മഹല്ലിലെയും പ്രമുഖര്‍ പങ്കെടുത്തു.

KCN

more recommended stories