കെ. കൃഷ്ണന്‍ സ്മാരക അവാര്‍ഡ് രജീഷിന്

കാസര്‍കോട്: കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ സ്ഥാപകരിലൊരാളും സെക്രട്ടറിയുമായിരുന്ന കെ. കൃഷ്ണന്റെ പേരില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡിന് രജീഷ് കുളങ്ങര അര്‍ഹനായി. കേരള വിഷന്‍ ചാനലിലെ നീലേശ്വരം ലേഖകനാണ്. പിലിക്കോട്ടെ നെല്‍പ്പാടങ്ങള്‍ സംബന്ധിച്ച പരിസ്ഥിതി റിപ്പോര്‍ട്ടിങ്ങാണ് അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടത്. 5000 രൂപയും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. മാധ്യമ പ്രവര്‍ത്തകരായ സണ്ണി ജോസഫ്, എം.വി ശരത്ചന്ദ്രന്‍, ഷാജു, ചന്തപ്പുര എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജോതാവിനെ തിരഞ്ഞെടുത്ത്.

ഇന്ന് രാവിലെ കാസര്‍കോട് പ്രസ്‌ക്ലബ്ബ് ഹാളില്‍ നടന്ന കെ. കൃഷ്ണന്‍ അനുസ്മരണ ചടങ്ങില്‍ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ എ.വി. അനില്‍കുമാര്‍ അവാര്‍ഡ് സമ്മാനിച്ചു. സണ്ണി ജോസഫ് അനിസ്മരണ പ്രഭാഷണം നടത്തി. എ. അബ്ദുല്‍ റഹ്മാന്‍ മുഖ്യാതിഥിയായിരുന്നു.

KCN

more recommended stories