ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

കണ്ണൂര്‍: ധര്‍മശാല ദേശസ്നേഹി വായനശാല ഗ്രന്ഥാലയം ആന്റ് റിക്രിയേഷന്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആധുനിക ലോകത്ത് കുടുംബങ്ങള്‍ നേരിടുന്ന വെല്ലുവിളികളും പരിഹാരങ്ങളും എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കണ്ണപുരം എസ്.ഐ ധനജ്ഞയ് ദാസ് ക്ലാസെടുത്തു. കേരളത്തില്‍ വളര്‍ന്നു വരുന്ന സൈബര്‍ കുറ്റകൃത്യങ്ങളും, അതിനെതിരെ കൈക്കൊള്ളേണ്ട കാര്യങ്ങളും, പൊതുജങ്ങളെ അറിയിച്ചു കൂടാതെ വീടുകളിലെ ജനല്‍ ചില്ലുകളില്‍ കറുത്ത സ്റ്റിക്കറുകള്‍ പതിച്ചു കാണുന്ന പൊതുജങ്ങളുടെ സംശയത്തിനും എസ്.ഐ മറുപടി നല്‍കി. സോഷ്യല്‍ മീഡിയകളില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെ കുറിച്ചും അദ്ദേഹം ക്ലാസ്സെടുത്തു. ചടങ്ങില്‍ സി മഹേഷ് സ്വാഗതവും, പി വി ദിനേശന്‍ അധ്യക്ഷതയും വഹിച്ചു.

KCN

more recommended stories