അഹ്മദ് സാഹിബിന് ലോകം നല്‍കിയ അംഗീകാരം എം.എസ്.എഫിന് കിട്ടിയ അംഗീകരമാണ്: റഊഫ് ബായിക്കര

മേല്‍പറമ്പ്: മുസ്ലീം ലീഗ് ദേശീയ പ്രസിഡന്റ് മര്‍ഹും ഇ അഹ്മദ് സാഹിബിന് ലോക രാഷ്ട്രങ്ങള്‍ നല്‍കിയ അംഗീകാരം അത് ഓരോ എം.എസ്.എഫ് കാരനും നല്‍കിയ അംഗികാരമാണെന്ന് മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര അഭിപ്രായപ്പെട്ടു. കാരണം അദ്ദേഹം പ്രഥമ എം.എസ്.എഫ് ജനറല്‍ സെക്രട്ടറി ആയിരുന്നു. അദ്ദേഹത്തിന്റെ ജീവിത ദര്‍ശനങ്ങള്‍ പുതിയ തല മുറ മാതൃകയാക്കണമെന്ന് അദ്ദേഹം ആവശ്യപെട്ടു. എം.എസ്.എഫ് ഉദുമ നിയോജക മണ്ഡലം സംഘടിപ്പിച്ച ഇ അഹമ്മദ് അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു റഊഫ്. പ്രസിഡന്റ് സറഫ്രാസ് ചളിയങ്കോട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഷ്‌റഫ് ബോവിക്കാനം സ്വാഗതം പറഞ്ഞു. നഷാത്ത് പരവനടുക്കം, മിന്‍ഹാജ് ബേക്കല്‍, സിയാദ് ബേക്കല്‍, സന്‍ഫീര്‍ ചളിയങ്കോട്, മുനവ്വിര്‍ പാറപ്പള്ളി, മര്‍വാന്‍ ചെമ്പരിക്ക, സലീം ഉദുമ, അര്‍ഷാദ് ബെണ്ടിച്ചാല്‍, അഷ്ഫാഖ് ബോവിക്കാനം, അസ്‌ക്കര്‍ കിഴൂര്‍, ബാസിത്ത് ചട്ടഞ്ചാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

KCN

more recommended stories