മാധ്യമപ്രവര്‍ത്തകന്‍ വി.എം.സതീഷ് അന്തരിച്ചു

ദുബായ്: മാധ്യമപ്രവര്‍ത്തകന്‍ വി.എം.സതീഷ് (54) അന്തരിച്ചു. ബുധനാഴ്ച രാത്രി അജ്മാനിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അദ്ദേഹം മരണപ്പെട്ടത്.

കഴിഞ്ഞദിവസം സന്ദര്‍ശക വിസയില്‍ യു.എ.ഇയില്‍ എത്തിയ അദ്ദേഹത്തെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. രാത്രിയോടെ അദ്ദേഹത്തിന്റെ നില ഗുരുതരമാവുകയും മരണപ്പെടുകയുമായിരുന്നു.

കോട്ടയം സ്വദേശിയായ സതീഷ് മുബൈയില്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിലൂടെയാണ് മാധ്യമപ്രവര്‍ത്തനം ആരംഭിക്കുന്നത്. ഒമാന്‍ ഒബ്‌സര്‍വര്‍ പത്രത്തില്‍ നിന്നാണ് യു.എ.ഇയില്‍ എത്തുന്നത്. എമിറേറ്റ്‌സ് 24X7, ഖലീജ് ടൈംസ് എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

മൂന്നു മാസമായി എക്‌സ്പാറ്റ്‌സ് ന്യൂസ്, ഡിജിറ്റല്‍ മലയാളി എന്നീ പോര്‍ട്ടലുകള്‍ ആരംഭിച്ച് പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഭാര്യ: മായ, മക്കള്‍: ശ്രുതി, അശോക് കുമാര്‍. മൃതദേഹം രാത്രിയോടെ നാട്ടിലെത്തിക്കും.

KCN

more recommended stories