അബൂദാബിയില്‍ ആവേശത്തിന്റെ പന്തുരുളുന്നു; കാസ്രോട്ടാര്‍ സോക്കര്‍ ലീഗ് ഫെബ്രുവരി 23ന്

അബൂബാദി: പുല്‍മൈതൈനങ്ങള്‍ക്ക് പോരാട്ടത്തിന്റെ തീ പിടിക്കുന്ന നിമിഷങ്ങള്‍ക്ക് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. സൈഫ് ലൈന്‍ ഗ്രൂപ്പ് ഓഫ് കമ്പനി എ.എം.ട്രോഫിക്കുവേണ്ടിയുള്ള അബൂദാബി കാസ്രോട്ടാര്‍ സോക്കര്‍ ലീഗ് ഫെബ്രുവരി 23ന് അബൂദാബി ഡോം ഗ്രൗണ്ടില്‍ നടക്കും. ആറു ടീമുകള്‍ക്ക് വേണ്ടി അബൂദാബിയിലെ വമ്പന്മാര്‍ ബൂട്ടുകെട്ടുമ്പോള്‍ ഡോം ഗ്രൗണ്ട് ആവേശത്തിന്റെ അറബികടലായി മാറും. എഫ്.സി കാസര്‍കോട്, കാസര്‍കോട് റോയല്‍സ്, കാസര്‍കോട് ഫൈറ്റേര്‍സ്, കാസര്‍കോട് ചാലഞ്ചേര്‍സ്, കാസര്‍കോട് സ്ട്രൈക്കേര്‍സ് എന്നി ടീമുകളാണ് മാറ്റുരയ്ക്കുന്നത്.

KCN

more recommended stories