കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു

വയനാട്: പെന്‍ഷന്‍ വൈകിയതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിമൂലം കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. വയനാട് ബത്തേരി ഡിപ്പോയിലെ മുന്‍ സൂപ്രണ്ട് ആണ് ആത്മഹത്യ ചെയ്തത്.

തലശേരി സ്വദേശിയായ നടേഷ് ബാബുവിനെ ബത്തേരിയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ആറിന് ലോഡ്ജില്‍ മുറിയെടുത്ത നടേഷ് ബാബുവിനെ 12 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസമായി ഇയാളെ കാണാന്‍ ഇല്ലായിരുന്നു. കെഎസ്ആര്‍ടിസി പെന്‍ഷന്‍ വൈകിയതിനെ തുടര്‍ന്നുണ്ടാകുന്ന സാമ്ബത്തിക ബാധ്യതയില്‍ അടുത്തിടെ സംസ്ഥാനത്ത് ആത്മഹത്യകള്‍ ഉണ്ടായിരുന്നു.

KCN

more recommended stories