സ്‌കൂള്‍ കുട്ടികള്‍ക്ക് കഞ്ചാവ് വില്‍പ്പന; ഒരാള്‍ പിടിയില്‍

ഏലൂര്‍: സ്‌കൂള്‍ കുട്ടികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്നയാളെ പോലീസ് പിടികൂടി. മഞ്ഞുമ്മല്‍ വെള്ളേപറമ്പില്‍ വീട്ടില്‍ നെവിന്‍ (21) ആണ് ഏലൂര്‍ പോലീസിന്റെ പിടിയിലായത്. ഏലൂരിലെ സ്‌കൂള്‍ മൈതാനത്തിന്റെ പരിസരത്ത് കുട്ടികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നതിനിടയിലാണ് ഏലൂര്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ എ.എല്‍.അഭിലാഷും സംഘവും ചേര്‍ന്ന് ഇയാളെ പിടികൂടിയത്. ഇയാള്‍ ഇതിന് മുന്‍പും മൂന്നു തവണ കഞ്ചാവ് കേസില്‍ പ്രതിയായായിട്ുണ്ടെന്ന് പോലീസ് പറഞ്ഞു. അഡീഷണല്‍ എസ്.ഐ. എം.എ. വേണു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജാഫര്‍, സിവില്‍ പോലീസ് ഓഫീസര്‍ പ്രശോഭ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

KCN

more recommended stories