സംസ്ഥാന തല ബഡ്സ് ഫെസ്റ്റിവല്‍: മിമിക്രിയില്‍ താരമായി മുബാഷിര്‍

ബേക്കല്‍: കോഴിക്കോട് ജെ.ഡി.ടി ഇസ്ലാം യത്തീംഖാനയില്‍ വെച്ച് നടന്ന സംസ്ഥാന തല ബഡ്‌സ് സ്‌കൂള്‍ ഫെസ്റ്റിവല്‍ മിമിക്രി യില്‍ മൂന്നാം സ്ഥാനം നേടി നാടിനും സ്‌കൂളിനും അഭിമാനമായി മാറിയിരിക്കുകയാണ് ബേക്കല്‍ ഹദ്ദാദ് സ്വദേശിയായ മുബാഷിര്‍, മാണിക്കോത്ത് നിവാസികളായ ഹസ്സന്‍, ഹുസ്സന്‍ എന്നിവരുടെ സഹോദരിയുടെ മകനാണ് മിമിക്രി യില്‍ സംസ്ഥാന തലത്തില്‍ ജേതാവായ മുബാഷിര്‍. പുല്ലൂര്‍ പെരിയയിലെ മഹത്മാ ബഡ്സ് സ്‌കൂളിനെ പ്രതിനിധീകരിച്ചാണ് മുബാഷിര്‍ മത്സരത്തില്‍ പങ്കെടുത്തത്. ബുധനാഴ്ച രാവിലെ സ്‌കൂളില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ മുബാഷിറിനെ സ്‌നേഹോപഹാരം നല്‍കി സ്‌കൂള്‍ അതികൃധര്‍ ആദരിക്കും.

KCN

more recommended stories