തീരനൈപുണ്യ ക്ലാസ്സ് സംഘടിപ്പിച്ചു

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍ (സാഫ്) നേതൃത്വത്തില്‍ തീരനൈപുണ്യ ക്ലാസ്സ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുബൈദ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഫിഷറീസ് ഡപ്യൂട്ടി ഡയരക്ടര്‍ സുബൈര്‍ അധ്യക്ഷത വഹിച്ചു. കിറ്റ്‌സ് മെമ്പര്‍ ബീന, ഐ.ആര്‍.ടി.സി.കോര്‍ഡിനേറ്റര്‍ ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു. അസിസ്റ്റന്‍സ് ഡയരക്ടര്‍ പി.വി.സതീശന്‍ സ്വാഗതവും അസിസ്റ്റന്‍സ് നോഡല്‍ ഓഫീസര്‍ എം.രാജന്‍ നന്ദിയും പറഞ്ഞു. പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ദിനൂപ്കുമാര്‍, ശ്രീജ, ശില്പ, എന്നിവര്‍ പങ്കെടുത്തു.

KCN

more recommended stories