നിര്‍മല്‍ ചന്ദ്ര അസ്താന വിജിലന്‍സ് മേധാവിയായി ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാന വിജിലന്‍സ് മേധാവിയായി നിര്‍മല്‍ ചന്ദ്ര അസ്താന ചുമതലയേറ്റു. തിങ്കളാഴ്ചയാണ് അസ്താനയെ വിജിലന്‍സ് മേധാവിയായി നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. പോലീസ് മേധാവി ലോക്‌നാഥ് ബഹ്ര വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് തുടരുന്നത് ചട്ടവിരുദ്ധമാണെന്ന ആരോപണം നിലനില്‍ക്കുന്നതിനിടെയാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ വിജിലന്‍സ് ഡയറക്ടറെ നിയമിച്ചത്.

1986 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് അസ്താന. നിലവില്‍ ദില്ലിയില്‍ കേരളത്തിന്റെ ഓഫീസ് ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടിയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇപ്പോള്‍ വിജിലന്‍സ് ഡയറക്ടറുടെ കൂടെ പദവി വഹിക്കുന്ന ലോക്‌നാഥ് ബഹ്രയുടെ ഇരട്ടപദവി വലിയ വിവാദമായിരുന്നു. ഡിജിപി ജേക്കബ് തോമസിനെ സ്ഥാനത്തു നിന്നും നീക്കിയതോടെയാണ് ബഹ്ര വിജിലന്‍സിന്റെ അധിക ചുമതല കൂടി വഹിക്കേണ്ടി വന്നത്. എന്നാല്‍ ഇതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലെന്നതാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്.

KCN

more recommended stories