പ്രതിഷേധം ഫലം കണ്ടു; റെയില്‍വെ ഗ്രൂപ്പ് ഡി പരീക്ഷയില്‍ മലയാളം ഉള്‍പ്പെടുത്തി

തിരുവനന്തപുരം: റെയില്‍വെയിലേക്കുള്ള ഗ്രൂപ്പ് ഡി പരീക്ഷയില്‍ മലയാളം ഒഴിവാക്കിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ഇടപെടല്‍ ഫലം കണ്ടു. ഓണ്‍ലൈനില്‍ അപേക്ഷിക്കുബോള്‍ മലയാള ഭാഷ കൂടി തെരഞ്ഞെടുക്കാന്‍ കഴിയുന്ന വിധത്തില്‍ വെബ് സൈറ്റ് പരിഷ്‌ക്കരിച്ചു.

ഇന്ന് രാവിലെ പത്ത് മണി വരെ മലയാള ഭാഷ തെരഞ്ഞെടുക്കാനാവാതെ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് അത് തിരുത്തുന്നതിനും സംവിധാനമുണ്ട്. മലയാളത്തെ ഒഴിവാക്കിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും എം ബി രാജേഷ് എംപിയും റെയില്‍വെ മന്ത്രിക്ക് കത്തയച്ചിരുന്നു.

KCN

more recommended stories