ദേശീയ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പ്; തമിഴ്‌നാടിനെ തകര്‍ത്ത് കേരളം ഫൈനലില്‍

കോഴിക്കോട്: ദേശീയ സീനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ തമിഴ്‌നാടിനെ തകര്‍ത്ത് കേരള പുരുഷന്‍മാര്‍ ഫൈനലിലേക്ക് കടന്നു. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തമിഴ്‌നാടിനെ കേരളം പരാജയപ്പെടുത്തിയത്. ഫൈനലില്‍ കേരളം റെയില്‍വേസിനെ നേരിടും. അപരാജിതരായി സെമിയിലേക്ക് കടന്ന കേരളം മികച്ച രീതിയിലാണ് തമിഴ്‌നാടിനെ നേരിട്ടത്. ഹരിയാനയെയായിരുന്നു ക്വാര്‍ട്ടറില്‍ കേരളം തകര്‍ത്തത്. ഇന്നലെ കേരളത്തിന്റെ സീനിയര്‍ വനിതകളും തമിഴ്‌നാടിനെ തകര്‍ത്ത് ഫൈനലില്‍ കടന്നിരുന്നു.

KCN

more recommended stories