പി.എന്‍ പണിക്കര്‍ ജന്മദിനാഘോഷത്തോടെ ജന്‍വിജ്ഞാന്‍ വികാസ് യാത്രയ്ക്ക് സമാപനം

കാസര്‍കോട്: ഒരു ജനതയെ വായനയുടെ ലോകത്തേക്ക് നയിച്ച പി.എന്‍ പണിക്കരുടെ 109-ാം ജന്മദിനാഘോഷത്തോടെ എക്കോ ഡിജിറ്റല്‍ ജന്‍വിജ്ഞാന്‍ വികാസ് സംസ്ഥാന യാത്രയ്ക്ക് കാസര്‍കോട് സമാപനമായി. സാമാന്യജനങ്ങളെ അറിവിലൂടെ സമ്പന്നമാക്കി, ശാസ്ത്രത്തിലൂന്നി ശക്തമാക്കുക എന്ന ലക്ഷ്യവുമായി തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച് 14 ജില്ലകളിലെ 140 ഗ്രാമപഞ്ചായത്തുകളിലൂടെ 33 ദിവസമായി നടത്തിയ പര്യടനമാണ് സംസ്ഥാനത്തിന്റെ വടക്കേയറ്റത്ത് സമാപിച്ചത്. പി.എന്‍ പണിക്കര്‍ക്ക് പ്രിയപ്പെട്ട നാടായ കാസര്‍കോട് ഇതാദ്യമായി അദ്ദേഹത്തിന്റെ ജന്മദിനത്തിന്റെ സംസ്ഥാനതല ആഘോഷങ്ങള്‍ നടത്തിയതും വേറിട്ട അനുഭവമായി.

ഡിപിസി ഹാളില്‍ പി.എന്‍ പണിക്കരുടെ ജന്മദിനാഘോഷവും എക്കോ ഡിജിറ്റല്‍ ജന്‍വിജ്ഞാന്‍ വികാസ് യാത്രയുടെ സമാപന സമ്മേളനവും എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. നിഷ്്കളങ്കനായ പൊതുപ്രവര്‍ത്തകനും മലയാളികളെ ചിന്തിപ്പിക്കുവാനും വായിപ്പിക്കുവാനും പഠിപ്പിച്ച മഹദ് വ്യക്തിത്വവുമായിരുന്നു പി.എന്‍ പണിക്കരെന്ന് അദ്ദേഹം പറഞ്ഞു. പ്രസംഗിക്കുക മാത്രമല്ല പ്രവര്‍ത്തിച്ചു കാണിക്കുകകൂടി ചെയ്ത വ്യക്തിയായിരുന്നു പി.എന്‍ പണിക്കരെന്നും എംഎല്‍എ പറഞ്ഞു.
നീലേശ്വരം നഗരസഭ അധ്യക്ഷനും പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ ചെയര്‍മാനുമായ പ്രെഫ. കെ.പി ജയരാജന്‍ അധ്യക്ഷത വഹിച്ചു. മഹേഷ് മാണിക്യം രചിച്ച ‘കുട്ടികളുടെ കൊച്ചുസാറ് പി.എന്‍ പണിക്കരായ കഥ’ എന്ന പുസ്തകത്തിന്റെ പ്രകാശനം കെ.കുഞ്ഞിരാമന്‍ എംഎല്‍എ മുന്‍ എംഎല്‍എ: കെ.പി കുഞ്ഞിക്കണ്ണന് നല്‍കി പ്രകാശനം ചെയ്തു. എം.രാജഗോപാലന്‍ എംഎല്‍എ വിവിധ അവാര്‍ഡുകള്‍ ജേതാക്കള്‍ക്ക് സമ്മാനിച്ചു. പി.എന്‍ പണിക്കര്‍ അവാര്‍ഡ് ഡോ. എ. ജമാല്‍ അഹമ്മദിനും മടിക്കൈ കുഞ്ഞിക്കണ്ണന്‍ അവാര്‍ഡ് കെ.വി സായിദാസിനും സുശീലഗോപാലന്‍ അവാര്‍ഡ് പി.വി തമ്പായിക്കും കെ.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ അവാര്‍ഡ് പി.എ തോമസിനും അഡ്വ.കെ.പുരുഷോത്തമന്‍ അവാര്‍ഡ് അഡ്വ.പി.പി ശ്യാമളദേവിക്കും പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് പ്രഭാകരന്‍ തരംഗിണിക്കും എം.രാജഗോപാലന്‍ എംഎല്‍എ സമ്മാനിച്ചു. അവാര്‍ഡ് ജേതാക്കളെ കാവുങ്കല്‍ നാരായണന്‍ പരിചയപ്പെടുത്തി. മുതിര്‍ന്ന കാന്‍ഫെഡ് പ്രവര്‍ത്തകരായ പി.കെ കുമാരന്‍ നായര്‍, ടി.വി മാധവന്‍ മാസ്റ്റര്‍, കരിവെള്ളൂര്‍ വിജയന്‍, പ്രെഫ.എ.ശ്രീനാഥ, ക്യാപ്റ്റന്‍ കെഎംകെ നമ്പ്യാര്‍ എന്നിവരെ ചടങ്ങില്‍ കാന്‍ഫെഡ് സെക്രട്ടറി കാരയില്‍ സുകുമാരന്‍ ആദരിച്ചു. ഷാഫി ചൂരിപ്പളളം ഇവരെ പരിചയപ്പെടുത്തി.
പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എന്‍.ബാലഗോപാല്‍, സംസ്ഥാന സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി സുഗതന്‍, യൂത്ത്വെല്‍ഫെയര്‍ ഓഫീസര്‍ കെ പ്രസീത എന്നിവര്‍ സംസാരിച്ചു. കെ.വി രാഘവന്‍ സ്വാഗതവും ഇ.രാഘവന്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories