സിറിയയിലെ കൂട്ടക്കൊല: നാഷണല്‍ യൂത്ത് ലീഗ് പ്രകടനം നടത്തി

എരിയാല്‍: സിറിയയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കുക, ബാഷര്‍ അല്‍ അസദിന്റെ സൈനീക ക്രൂരത അവസാനിപ്പിക്കുക, ഐക്യരാഷട്ര സഭയും അന്താരാഷ്ട്രാ സമൂഹവും ഇടപെടുക എന്നീ മുദ്രാ വാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് നാഷണല്‍ യൂത്ത് ലീഗ് എരിയാല്‍ ശാഖാ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. അക്കര പാലത്തില്‍ നിന്നും തുടങ്ങിയ പ്രകടനം സി പി സി ആര്‍ ഐ ഒന്നാം ഗേറ്റില്‍ നിന്നും തിരിച്ച് വന്ന് ഇ വൈ സി സി പരിസരത്ത് സമാപിച്ചു.

ഷുക്കൂര്‍ എരിയാല്‍, നൗഷാദ് ബളളീര്‍, സത്താര്‍ ചേരങ്കൈ, മുഹമ്മദ് ബള്ളീര്‍, കലീല്‍ മലബാര്‍, യക്കു എരിയാല്‍, ഇന്‍സമാം, ഫായിസ് ബ്ലാര്‍കോട്, അഷ്ഫാഖ് എരിയാല്‍, തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

KCN

more recommended stories