കെ.എം.സി.സി ജിദ്ദ കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നു

ജിദ്ദ: ഷറഫിയ ഇമ്പാല ഗാര്‍ഡനില്‍ കെ.എം.സി.സി ജിദ്ദ കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നു. അന്‍വര്‍ ചേരങ്കൈ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഹസ്സന്‍ ബത്തേരി അധ്യക്ഷത വഹിച്ചു. പ്രവാസികളായ കാസറഗോഡ് ജില്ലക്കാരുടെ നോര്‍ക്കാ തിരിച്ചറിയല്‍ കാര്‍ഡുകള്‍ യോഗത്തില്‍ വെച്ച് വിതരണം ചെയ്തു. ഇബ്റാഹീം ഇബ്ബൂ,ഇബ്രാഹീം അബൂബക്കര്‍,അബ്ദുല്‍ ഷുക്കൂര്‍ അതിഞ്ഞാല്‍, ജലീല്‍ ചെര്‍ക്കള,കാദര്‍ ചെര്‍ക്കള, അബൂബക്കര്‍ ഉദിനൂര്‍, മുഹമ്മദ് അലി ഒസങ്കടി, അസീസ് ഉപ്പള, അഷറഫ് പള്ളം, കെഎം.ഇര്‍ഷാദ്, മൊയ്തു ബേര്‍ക്ക, ബുനിയാം ഒളവങ്കര തുടങ്ങിയവര്‍ സംസാരിച്ചു. അബ്ദുല്ല ഹിറ്റാച്ചി സ്വാഗതവും റഹീം പള്ളിക്കര നന്ദിയും പറഞ്ഞു.

KCN

more recommended stories