ബിഎസ്എന്‍എല്‍ ഓഫീസിലെ മോഷണം; താത്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍

കാസര്‍കോട്: ബിഎസ്എന്‍എല്‍ ഓഫീസില്‍ നിന്നും ചെമ്പുകമ്പി മോഷ്ടിച്ച സംഭവത്തില്‍ ഓഫീസിലെ താത്കാലിക ജീവനക്കാരനെ പോലീസ് അറസ്റ്റു ചെയ്തു. മീപ്പുഗിരിയിലെ നാരായണനെ (42)യാണ് കാസര്‍കോട് ടൗണ്‍ എസ് ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 22നാണ് ബിഎസ്എന്‍എല്‍ ഭവനില്‍ നിന്നും 15,000 രൂപ വിലവരുന്ന ചെമ്പുകമ്പി മോഷണം പോയത്. പോലീസ് അന്വേഷണത്തിനിടെ വെള്ളിയാഴ്ച രാത്രി പിടിയിലായ നാരായണനെ ചോദ്യം ചെയ്തപ്പോഴാണ് കവര്‍ച്ചാ വിവരം പുറത്തുവന്നത്. തുടര്‍ന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

KCN

more recommended stories