വോട്ടര്‍ ഐ ഡി കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി : വോട്ടര്‍കാര്‍ഡുകള്‍ നിര്‍ബന്ധമായും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. നേരത്തെ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധപ്പിക്കണമെന്ന് കമ്മീഷന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇത് നിര്‍ബന്ധമാക്കിയിരുന്നില്ല. എ.കെ ജ്യോതി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായിരിക്കെയാണ് വോട്ടര്‍ കാര്‍ഡുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന തീരുമാനമുണ്ടാവുന്നത്.

വോട്ടര്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണമെന്നുതന്നെയായിരുന്നു കമ്മീഷന്റെ മുമ്പത്തെയും നിലപാട്. എന്നാല്‍ ആധാര്‍ നിയമം പാര്‍ലമെന്റ് അംഗീകരിക്കാത്തതിനാല്‍ തീരുമാനം നിര്‍ബന്ധമാക്കാണമെന്ന് പറഞ്ഞിരുന്നില്ല. ഇന്ന് ആധാര്‍ നിയമം പ്രാബല്യത്തില്‍ വന്നതോടെയാണ് നിലപാടില്‍ മാറ്റമുണ്ടായതെന്ന് കമ്മീഷന്‍ വ്യക്തമാക്കി. 2017മാര്‍ച്ചിലാണ് ആധാര്‍ നിയമം പാസാക്കിയത്. ജൂലൈ മാസത്തിലാണ് നിയമം വിജ്ഞാപനം ചെയ്തത്.

പൊതുവിതരണ സംവിധാനം, എല്‍പിജി, മണ്ണെണ്ണ വിതരണം എന്നിവ മാത്രമെ ആധാറമായി ബന്ധിപ്പിക്കാന്‍ പാടുള്ളുവെന്ന് 2015 ആഗസ്തില്‍ സുപ്രീംകോടതി ഉത്തരവ് പുറപ്പെടിച്ചിരുന്നു. വിധിക്കുശേഷം വോട്ടര്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് കമ്മീഷന്‍ നിര്‍ത്തിവച്ചു. എന്നാല്‍ വിധിക്ക് മുമ്പുതന്നെ 38 കോടി വോട്ടര്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ച് കഴിഞ്ഞിരുന്നു.

KCN

more recommended stories