മലപ്പുറത്ത് കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് മുത്തച്ഛനും കൊച്ചുമകനും മരിച്ചു; 2 പേര്‍ക്ക് പരിക്ക്

മലപ്പുറം: മലപ്പുറത്ത് കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് മുത്തച്ഛനും കൊച്ചുമകനും മരിച്ചു. മലപ്പുറം രണ്ടത്താണിയില്‍ ചൊവ്വാഴ്ച രാവിലെയാണ് അപകടം നടന്നത്. അപകടത്തില്‍ കണ്ണൂര്‍ കേളകം പേരാവൂര്‍ ആനയണ്ടാകരി സ്വദേശി ഡൊമിനിക് (ടോമി-55), ഇയാളുടെ മകളുടെ മകന്‍ ഡാന്‍ ജോര്‍ജ് (മൂന്ന്) എന്നിവരാണ് മരിച്ചത്.

അപകടത്തില്‍ ഡൊമിനിക്കിന്റെ ഭാര്യ മേഴ്‌സി, മകളുടെ ഭര്‍ത്താവ് ജോര്‍ജ് എന്നിവര്‍ക്കു പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരമണിയോടെ നെടുമ്ബാശേരിക്കു പോകുന്നതിനിടെയായിരുന്നു അപകടം.

KCN

more recommended stories