ഖാസിയുടെ മരണം: ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് ധര്‍ണ 27ന്

കാസര്‍കോട്: പ്രമുഖ പണ്ഡിതനും ഖാസിയുമായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ മരണത്തിനുത്തരവാദികളെ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ട അന്വേഷണ ഏജന്‍സികള്‍ക്കും സര്‍ക്കാരിന്റെ നിരുത്തരവാദ സമീപനത്തിനുമെതിരെ 27ന് സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണാ സമരം സംഘടിപ്പിക്കാന്‍ ജനകീയ ആക്ഷന്‍ കമ്മിറ്റിയും ഖാസി കുടുംബാംഗങ്ങളും കൂടിചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ചെയര്‍മാന്‍ ഡോ. വി. സരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. സിദ്ദീഖ് നദ്വി ചേരൂര്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, ഇ. അബ്ദുല്ല കുഞ്ഞി, സൈഫുദ്ദീന്‍ കെ. മാക്കോട്, മുഹമ്മദ് ഷാഫി സി.എ., അബൂബക്കര്‍ ഉദുമ, യൂനുസ് തളങ്കര, അബ്ദുല്ല ഖാസിയാറകം, മുസ്തഫ ചെമ്പരിക്ക, ഉബൈദുള്ള കടവത്ത്, യൂസഫ് ബാഖവി, ഖലീല്‍ ചെമ്പരിക്ക, ഹമീദ് ചാത്തങ്കൈ, അബ്ദുല്ല കുഞ്ഞി ഹാജി ചെമ്പരിക്ക, ഗഫൂര്‍ ചെമ്പരിക്ക, ഷെരീഫ് ചെമ്പരിക്ക, അബ്ദുല്‍ ഖാദര്‍ സഅദി, രവീന്ദ്രന്‍ കെ.വി., താജുദ്ദീന്‍, മുസ്തഫ എതിര്‍ത്തോട്, മുഹമ്മദ് കുഞ്ഞി കുന്നരിയത്ത്, സലാം ചെമ്പരിക്ക സംസാരിച്ചു.

KCN

more recommended stories