ആധാര്‍ ബന്ധിപ്പിക്കല്‍ ‘ഭീഷണി’ക്കു താത്കാലിക പരിഹാരം; കാലാവധി സുപ്രീംകോടതി നീട്ടി

ന്യൂഡല്‍ഹി:  ബാങ്ക് അക്കൗണ്ടും മൊബൈല്‍ നമ്പറും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി സുപ്രീംകോടതി നീട്ടി. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 2018 മാര്‍ച്ച് 31 എന്ന സമയപരിധിയാണ് കോടതി നീട്ടി നല്‍കിയത്. ഇക്കഴിഞ്ഞ ഡിസംബറിലാണു കേന്ദ്രം കാലാവധി നീട്ടിയത്. എന്നാല്‍ ആധാറിനെ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ അന്തിമ വിധി വരും വരെ ബന്ധിപ്പിക്കല്‍ നിര്‍ബന്ധമാക്കരുതെന്നാണു കോടതി നിര്‍ദേശം. തത്കാല്‍ പാസ്‌പോര്‍ട്ടുകള്‍ക്ക് ഇപ്പോള്‍ ആധാര്‍ നിര്‍ബന്ധമാക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

മാര്‍ച്ച് 31നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ മൊബൈല്‍ നമ്പറും ബാങ്ക് അക്കൗണ്ടും അസാധുവാക്കപ്പെടുമെന്ന സര്‍വീസ് പ്രൊവൈഡര്‍മാരുടെയും വിവിധ ബാങ്കുകളുടെയും മുന്നറിയിപ്പിനിടെയാണ് സുപ്രീംകോടതി ഇടപെടല്‍. അതേസമയം വിവിധ സാമൂഹിക പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതു തുടരും.

ബാങ്ക് അക്കൗണ്ട്, മൊബൈല്‍ ഫോണ്‍ കണക്ഷന്‍ തുടങ്ങിയവയ്ക്ക് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കിയതിനെ ചോദ്യം ചെയ്തായിരുന്നു ഹര്‍ജികള്‍. സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചാണു കേസില്‍ അന്തിമ വിധി പറയുക.

KCN

more recommended stories