മദ്യപിച്ച് വഴിയാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്ന കൊലക്കേസ് പ്രതിയടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: മദ്യപിച്ച് സ്ഥിരമായി നാട്ടുകാര്‍ക്കും വഴിയാത്രക്കാര്‍ക്കും ശല്യമുണ്ടാക്കുന്ന കൊലക്കേസ് പ്രതിയടക്കം അഞ്ചുപേരെ കാസര്‍കോട് എസ്.ഐ. പി. അജിത് കുമാര്‍ അറസ്റ്റ് ചെയ്തു. മീപ്പുഗിരി ദുര്‍ഗാ പരമേശ്വരി ക്ഷേത്രത്തിന് സമീപത്തെ പി.എം. സന്ദീപ് (24), ശരത് (25), അണങ്കൂര്‍ ലേഡീസ് ഹോസ്റ്റലിന് സമീപത്തെ ജെ.പി. ജീവന്‍ (29), ശിവരാജ് (24), കെ. വിജേഷ് (23) എന്നിവരാണ് അറസ്റ്റിലായത്. നുള്ളിപ്പാടി ഹൈവേ കാസിലിന് സമീപം ദേശീയപാതക്കരികില്‍ ഒരു സംഘം മദ്യപിച്ച് ബഹളമുണ്ടാക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് പൊലീസെത്തിയപ്പോഴേക്കും ഇവര്‍ ഓടി രക്ഷപ്പെട്ടിരുന്നു. ഇന്ന് രാവിലെയാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. പകല്‍ സമയത്തും സംഘത്തിന്റെ വിളയാട്ടം നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.

KCN

more recommended stories