ഗൗരി ലങ്കേഷ് വധം: രണ്ടാമനെ ഉടന്‍ പിടികൂടുമെന്ന് പൊലീസ്

ബംഗളൂരു: മാദ്ധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന രണ്ടാമത്തെ ആളെയും തിരിച്ചറിഞ്ഞതായി പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. മഹാരാഷ്ട്ര കോല്‍ഹപൂര്‍ സ്വദേശിയായ പ്രവീണ്‍ ലിംകാര്‍ (34) ആണ് കൊലപാതകത്തില്‍ പങ്കുള്ള രണ്ടാമന്‍. ഇയാള്‍ സനാതന്‍ സന്‍സ്ത എന്ന സംഘടനയുടെ സജീവ പ്രവര്‍ത്തകനാണ്. ഇയാളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. 2009 ഒക്ടോബര്‍ 19ന് ഗോവയില്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ ഇയാള്‍ക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

ഗോവയില്‍ നടന്ന സ്‌ഫോടനക്കേസില്‍ ഇയാള്‍ക്ക് കാര്യമായ പങ്കുണ്ടെന്നാണ് പൊലീസ് കരുതുന്നത്. സ്‌ഫോടന വസ്തുക്കള്‍ കടത്തുമ്‌ബോള്‍ നടന്ന പൊട്ടിത്തെറിയില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ പ്രതിയായ പ്രവീണ്‍ ലിംകാറും മറ്റ് നാല് പേരും അന്നുമുതല്‍ ഒളിവിലാണ്. ഇവര്‍ എല്ലാവരും സനാതന്‍ സന്‍സ്ത സംഘടനയുടെ പ്രവര്‍ത്തകരാണ്.

ഗൗരി ലങ്കേഷ് വധക്കേസില്‍ മാര്‍ച്ച് 9ന് അറസ്റ്റിലായ കെ.ടി നവീന്‍കുമാറിനെ ചോദ്യം ചെയ്തതില്‍നിന്നാണ് പ്രവീണ്‍ ലിംകാറിനെക്കുറിച്ച് വിവരം ലഭിച്ചത്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 5ന് രാത്രി എട്ടു മണിയോടെ വീടിനു മുന്നിലാണു ഗൗരി കൊല്ലപ്പെട്ടത്.

KCN

more recommended stories