നുള്ളിപ്പാടിയിലെ വൈദ്യുതി ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നും ഓയില്‍ ചോര്‍ത്തി

കാസര്‍കോട്: നുള്ളിപ്പാടിയിലെ വൈദ്യുതി ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നും ഓയില്‍ ചോര്‍ത്തിയതായി കണ്ടെത്തി. മാര്‍ച്ച് 12 നും 19 നും ഇടയിലുള്ള ദിവസങ്ങളിലാണ് ഓയില്‍ ചോര്‍ത്തിയത്. നുള്ളിപ്പാടിയിലെ മദ്യശാലയ്ക്ക് സമീപത്താണ് വൈദ്യുതി ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥിതിചെയ്യുന്നത്. കെഎസ്ഇബി എഞ്ചിനീയര്‍ സുഭിലാഷിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.

KCN

more recommended stories