ക്ഷയരോഗ ദിനാചരണം മാര്‍ച്ച് 24 ന് ബേക്കല്‍ പാലസ് ഓഡിറ്റോറിയത്തില്‍

കാസര്‍കോട് : ഈ വര്‍ഷത്തെ ക്ഷയരോഗദിനാചരണം ജില്ലാതല ഉദ്ഘാടനം ഈ മാസം 24 ന് ബേക്കല്‍ പാലസ് ഓഡിറ്റോറിയത്തില്‍ രാവിലെ 10 ന് കെ.കുഞ്ഞിരാമന്‍ എംഎല്‍എ നിര്‍വഹിക്കും. ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.മുഹമ്മദലി അധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.പി ദിനേശ് കുമാര്‍ ക്ഷയരോഗദിന സന്ദേശം നല്‍കും. ജില്ലാ ടിബി ഓഫീസര്‍ ഡോ. ടി.പി ആമിന ക്ഷയരോഗ ബോധവല്‍ക്കരണ ക്ലാസെടുക്കും. ഉദുമ പിഎച്ച്സി യിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. മൊഹമ്മദ് സ്വാഗതവും എച്ച്ഐ ഗോവിന്ദന്‍ നന്ദിയും പറയും. രാവിലെ 9.30 ന് ഉദുമ ഗ്രാമപഞ്ചായത്ത് പരിസരത്തു നിന്നും ക്ഷയരോഗബോധവല്‍ക്കരണ റാലി ആരംഭിക്കും. ബേക്കല്‍ പോലീസ് സിഐ:വി.കെ വിശ്വംഭരന്‍ റാലി ഫ്ളാഗ് ഓഫ് ചെയ്യും.

KCN

more recommended stories