കോളേജ് ബസിനും മതിലിനും ഇടയില്‍ ഞെരുങ്ങി അധ്യാപകന്‍ മരിച്ചു

അങ്കമാലി: ബസില്‍ നിന്നും ഇറങ്ങിയുടന്‍ പിന്നോട്ടെടുത്ത ബസ് ബസ്സിന്റെയും മതിലിന്റെയും ഇടയില്‍പെട്ട് ഞെരുങ്ങി അധ്യാപകന്‍ മരിച്ചു. മൂക്കന്നൂര്‍ ഫിസാറ്റ് എഞ്ചിനീയറിങ് കോളേജ് അധ്യാപകന്‍ ഉദയംപേരൂര്‍ സ്വദേശിയായ ഷിനോയ് ജോര്‍ജ്ജ് ആണ് മരിച്ചത്.

ഈ മാസം 14നായിരുന്നു അപകടം നടന്നത്. കോളേജ് ക്യാമ്ബസില്‍ വച്ചാണ് അധ്യാപകന്‍ മതിലിനും ബസിനുമിടയില്‍ കുടുങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷിനോയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രിയോടെ മരിക്കുകയായിരുന്നു.

KCN