നന്മയുടെ കുടിനീരുമായി ഓട്ടോറിക്ഷതൊഴിലാളികള്‍

കാഞ്ഞങ്ങാട്: നഗരത്തിലെത്തി ദാഹിച്ച് വലയുന്നവര്‍ക്കായി കുടിനീര് ഒരുക്കി ഒരു കൂട്ടം ഓട്ടോറിക്ഷ തൊഴിലാളികള്‍. കോട്ടച്ചേരി ഐവ ടെക്‌സ്റ്റൈല്‍സ് ഓട്ടോസ്റ്റാന്റിലെ 23ഓളം ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ അടങ്ങുന്ന നന്മ പുരുഷ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിലാണ് ദേശീയ ജലദിനമായ ഇന്ന് മുതല്‍ കുടിവെള്ളം നല്‍കുന്നത്. ഇതിനായി പ്രത്യേക സ്റ്റാന്റ് തന്നെ സ്ഥാപിച്ചാണ് കുടിവെള്ള ടാപ്പ് സ്ഥാപിച്ചിരിക്കുന്നത്. ഇതോടെ നഗരത്തില്‍ ദാഹിച്ച് വലഞ്ഞെത്തുന്നവര്‍ക്ക് ആശ്വാസമാകും. ഒരു വര്‍ഷം മുമ്പാണ് അശോകന്‍ അയ്യങ്കാവ് പ്രസിഡണ്ട് കൃഷ്ണന്‍ മണല്‍ സെക്രട്ടറിയുമായി നന്മ പുരുഷ സ്വയം സഹായ സംഘം സ്ഥാപിച്ചത്. ഇതിനകം നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നന്മ നേതൃത്വം നല്‍കിയിട്ടുണ്ട്.

KCN

more recommended stories