ഭീകരരെ തല മൂടി വെള്ളമൊഴിച്ചു ശ്വാസംമുട്ടിച്ചു വിറപ്പിച്ച ജിന ഇനി സിഐഎ ഡയറക്ടര്‍

സിഐഎയുടെ ഏഴു ദശാബ്ദക്കാലത്തെ ചരിത്രത്തിനിടെ ഇതാദ്യമായാണു വനിത നേതൃസ്ഥാനത്തെത്തുന്നത്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണു കഴിഞ്ഞയാഴ്ച ജിനയെ സിഐഎ ഡയറക്ടര്‍ സ്ഥാനത്തേക്കു നിര്‍ദേശിച്ചത്. മൈക്ക് പോംപി സ്റ്റേറ്റ് സെക്രട്ടറിയാകുന്ന സാഹചര്യത്തിലാണിത്. എന്നാല്‍ ഭരണകക്ഷിയില്‍നിന്നുള്‍പ്പെടെ ഇവര്‍ക്കെതിരെ ശബ്ദമുയരുന്നുണ്ട്. അതിനുപിന്നില്‍ അമേരിക്കന്‍ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളിലൊന്നുമുണ്ട്. ആ അധ്യായത്തിലെ പ്രധാന വിഷയമാകട്ടെ ജിനയും… വിക്കിപീഡിയയില്‍ നോക്കിയാലും 1956ലോ 1957ലോ ആണു ജിന ജനിച്ചതെന്നാണു വിവരം. കുടുംബത്തെപ്പറ്റിയും കാര്യമായ വിവരമില്ല. അത്രമാത്രം രഹസ്യാത്മക ജീവിതം നയിക്കുന്ന ഒരാളാണു ലോകത്തിലെ ഏറ്റവും കരുത്തുറ്റ ചാരസംഘടനയുടെ തലപ്പത്തേക്കു നയിക്കപ്പെട്ടിരിക്കുന്നത്.

റോണള്‍ഡ് റീഗന്‍ പ്രസിഡന്റായിരിക്കെ 1985ലാണു ജിന സിഐഎയില്‍ ചേരുന്നത്. എത്യോപ്യയിലും തുര്‍ക്കിയിലും മധ്യേഷ്യയിലുമുള്‍പ്പെടെ ഇന്റലിജന്‍സ് ഓഫിസറായിട്ടായിരുന്നു തുടക്കം. ശീതയുദ്ധത്തിന്റെ നിഴല്‍ ഒഴിയാതെ നില്‍ക്കുന്ന ലോകസാഹചര്യത്തില്‍ ഇന്റലിജന്‍സ് വിവരങ്ങള്‍ ശേഖരിക്കുന്നതിലും അവ വിശകലനം ചെയ്യുന്നതിലും വിദേശരാജ്യങ്ങളിലെ രഹസ്യ ഓപറേഷനുകളിലും വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള ‘ഇന്റലിജന്‍സ്’ നയതന്ത്രത്തിലുമെല്ലാം ചുരുങ്ങിയ കാലം കൊണ്ടാണു ജിന ശ്രദ്ധേയ ഇടപെടലുകള്‍ നടത്തിയത്. ചാരസംഘടനയിലായിരിക്കെ ഏറിയ പങ്കും വിവിധയിടങ്ങളിലായുള്ള സിഐഎ സങ്കേതങ്ങളുടെ തലപ്പത്തായിരുന്നു ജിനയെ നിയോഗിച്ചിരുന്നത്. അത്തരത്തില്‍ തായ്ലന്‍ഡില്‍ യുഎസിനുണ്ടായിരുന്ന ‘ദണ്ഡനകേന്ദ്ര’മാണ് അവരെ കുപ്രസിദ്ധയാക്കിയതും. ജോര്‍ജ് ബുഷ് പ്രസിഡന്റായിരിക്കെ ആയിരുന്നു അത്. 2001ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു പിന്നാലെ അല്‍ ഖായിദയ്ക്കു വേണ്ടി അമേരിക്ക വലവിരിച്ച സമയം. 2002ല്‍ പാക്കിസ്ഥാനില്‍ വച്ച് അല്‍ ഖായിദയുടെ മൂന്നാമത്തെ പ്രധാന നേതാവും ബിന്‍ ലാദന്റെ സഹായിയുമാണെന്നാരോപിച്ച് അബു സുബായ്ദ എന്ന സൗദി സ്വദേശിയെ സിഐഎ പിടികൂടി. തായ്ലന്‍ഡിലെ സിഐഎയുടെ ‘ബ്ലാക് സൈറ്റി’ലേക്കാണ് ഇയാളെ മാറ്റിയത്. കൊടുംഭീകരരെ ആരും അറിയാതെ ചോദ്യം ചെയ്യാന്‍ വേണ്ടി തയാറാക്കുന്ന കേന്ദ്രങ്ങളെയാണ് ‘ബ്ലാക് സൈറ്റ്’ എന്നു വിളിക്കുന്നത്. തായ്ലന്‍ഡില്‍ യുഎസിന് ഇത്തരമൊരു കേന്ദ്രമുള്ളതായി ഔദ്യോഗിക രേഖകളില്‍ പോലും വിവരമുണ്ടായിരുന്നില്ല; അത്രയേറെ രഹസ്യാത്മകം.>ഇവിടെ എത്തിച്ച അബുവിനെ യുഎസ് അന്വേഷക സംഘം കൊടുംപീഡനങ്ങള്‍ക്കാണു വിധേയരാക്കിയത്. തലകീഴായി ഒരു സ്ട്രച്ചറില്‍ കിടത്തി, മുഖത്തു തുണിയിട്ടു മൂടി, വായിലേക്കും മൂക്കിലേക്കും തുടര്‍ച്ചയായി വെള്ളമൊഴിക്കുന്ന ‘വാട്ടര്‍ബോര്‍ഡിങ്’ രീതിയായിരുന്നു യുഎസ് ക്യാംപുകളിലെ പ്രധാന പീഡനമുറകളിലൊന്ന്. ശ്വാസം കിട്ടാതെ പിടഞ്ഞ് ഏതൊരാളും കുറ്റം ഏറ്റു പറയുമെന്നതാണ് ഈ പീഡനത്തിന്റെ രീതി.അബുവിനെ ഒരിക്കല്‍ ഒരൊറ്റ ദിവസം തന്നെ 83 തവണ ‘വാട്ടര്‍ബോഡിങ്ങിനു’ വിധേയമാക്കിയെന്നും തെളിഞ്ഞിട്ടുണ്ട്. ഒരിക്കല്‍ ജീവന്‍ വരെ നഷ്ടപ്പെടാവുന്ന അവസ്ഥയിലെത്തി. മെഡിക്കല്‍ സംഘമെത്തിയാണു രക്ഷപ്പെടുത്തിയത്. നെഞ്ചു പൊട്ടിപ്പോകും വിധമുള്ള പീഡനമാണു തനിക്കു നേരെയുണ്ടായതെന്നും അബു പിന്നീടു വ്യക്തമാക്കിയിരുന്നു. ഇതിന്റെ പേരിലാണു ജിന ആദ്യത്തെ ആരോപണം നേരിട്ടത്. ‘ക്യാറ്റ്‌സ് ഐ’ എന്നു പേരിട്ട ഈ ക്യാംപില്‍ അബുവിന്റെ പീഡനത്തിനു നേതൃത്വം നല്‍കിയതു ജിനയാണെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇതു പിന്നീടു തെറ്റാണെന്നു തെളിഞ്ഞു.

KCN

more recommended stories