യുവമോര്‍ച്ച ലഹരിവിരുദ്ധ കൂട്ടയോട്ടം നടത്തി

കാസര്‍കോട് : യുവമോര്‍ച്ച ലഹരിവിരുദ്ധ കൂട്ടയോട്ടം നടത്തി. മല്ലികാര്‍ജ്ജുന ക്ഷേത്ര പരിസരത്ത് നിന്നും കാസര്‍കോട് പുതിയ ബസ്സ് സ്റ്റാന്റിലേക്കായിരുന്നു യുവമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിച്ചത്. ലഹരിമുക്ത കാസര്‍കോടിനായി കൈകോര്‍ക്കാമെന്ന മുദ്രാവാക്യമുയര്‍ത്തി മണ്ഡലം തലത്തില്‍ സെമിനാറുകളും പൊതുയോഗങ്ങളും സംഘടിപ്പിച്ചു. കാസര്‍കോട് സംഘടിപ്പിച്ച ലഹരി വിരുദ്ധ കൂട്ടയോട്ടം സംസ്ഥാന സെക്രട്ടറി എ.പി ഹരീഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ധനജ്ഞയന്‍ മധൂര്‍ , നേതാക്കളായ സുമിത് രാജ്, പ്രദീപ് കൂട്ടക്കനി, ധന്‍രാജ്, കീര്‍ത്തന്‍ ജെ.കൂഡ്ലു,തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories