കശ്മീരില്‍ സൈനികരുമായി ഏറ്റുമുട്ടല്‍; രണ്ടു ഭീകരരെ വധിച്ചു

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു. ഡൂരുവില്‍ വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടോയെന്ന് അറിയുന്നതിനായി തിരച്ചില്‍ തുടരുകയാണ്.അനന്ത്‌നാഗ് പൊലീസും 19 രാഷ്ട്രീയ റൈഫിള്‍സും സിആര്‍പിഎഫും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി കണ്ടെത്തിയതെന്ന് പൊലീസ് വക്താവ് അറിയിച്ചു. ഭീകരരില്‍നിന്ന് എകെ 47 തോക്കുകളും ഗ്രനേഡുമടക്കമുള്ള ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയിട്ടുണ്ട്. കുപ്വാരയില്‍ അഞ്ചു സുരക്ഷ ഉദ്യോഗസ്ഥരും ഭീകരരും കൊല്ലപ്പെട്ട ആക്രമണത്തിനു രണ്ടു ദിവസത്തിനുശേഷം നടക്കുന്ന ഏറ്റുമുട്ടലാണിത്.

KCN

more recommended stories