വാട്ടര്‍ അതോറിറ്റിയുടെ അപകടകുഴി; സ്‌കൂട്ടര്‍ യാത്രക്കാരന്‍ വീണ് ഗുരുതര പരിക്ക്

കാസര്‍കോട് : പൊട്ടിയ പൈപ്പ് നന്നാക്കാനെന്ന പേരില്‍ വാട്ടര്‍ അതോറിറ്റി കുഴിച്ച കുഴിയില്‍ സ്‌കൂട്ടര്‍ വീണ് യാത്രക്കാരന് ഗുരുതരമായ പരിക്ക്. ചാല സ്വദേശി സൈനുദ്ദീ (55)നാണ് തലക്കും കൈകാലുകള്‍ക്കും മുഖത്തും പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി എട്ടരമണിയോടെ നുള്ളിപ്പാടിയില്‍ തളങ്കര ക്ലസ്റ്റിന് മുന്നിലാണ് അപകടം. സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന സൈനുദ്ദീന്‍ മറയില്ലാത്ത കുഴിയില്‍ വീഴുകയായിരുന്നു. പൈപ്പ് നന്നാക്കാന്‍ വേണ്ടി ഉണ്ടാക്കിയ വാട്ടര്‍ അതോറിറ്റിയുടെ കുഴിയിലാണ് വീണത്.

മൂക്കുകുത്തി സ്‌കൂട്ടര്‍ കുഴിയിലേക്ക് വീണപ്പോള്‍ സൈനുദ്ദീന്റെ മുഖം നിലത്തിടിക്കുകയായിരുന്നു. കണ്ണിന് താഴെ സാരമായ പരിക്കുണ്ട്. കൈകാലുകളുടെ പരിക്കും ചെറുതല്ല. സൈനുദ്ദീന്‍ ചികിത്സയിലാണ്. കുഴി മൂടുകയോ മറ സൃഷ്ടിക്കുകയോ ചെയ്യാത്ത വാട്ടര്‍ അതോറിറ്റി അധികൃതര്‍ക്കെതിരെ നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

KCN

more recommended stories